ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഹാസ്യനടനും ടിവി അവതാരകനുമായ ജോ റോഗൻ തന്റെ വീഡിയോ പോഡ്‌കാസ്റ്റില്‍ കുണ്ഡലിനി യോഗയെക്കുറിച്ച് ബ്രയാൻ സി. മുറാരെസ്കു എന്ന കുണ്ഡലിനി യോഗയില്‍ വിദഗ്ധനായ യുവാവുമായി നടത്തിയ ചര്‍ച്ച വൈറല്‍. ഭാരതത്തിലെ കുണ്ഡലിനി യോഗ പഠിച്ചാല്‍ എട്ട് അത്ഭുത സിദ്ധികള്‍ ലഭിക്കുമെന്ന് അറിയുന്ന ജോ റോഗന്‍ ആ അത്ഭുത സിദ്ധികള്‍ ഏതൊക്കെയെന്ന് വിശദമാക്കിയപ്പോള്‍ ഭൗതികതയോട് ആര്‍ത്തി മൂത്ത പാശ്ചാത്യര്‍ക്ക് കുണ്ഡലിനി യോഗ വഴങ്ങില്ലെന്നായിരുന്നു ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതം പഠിച്ച, ജോർജ്ജ്ടൗൺ സര്‍വ്വകലാശാലയില്‍ നിന്നും നിയമം പഠിച്ച, കുണ്ഡലിനി യോഗ പഠിച്ച .ബ്രയാൻ സി. മുറാരെസ്കു പറഞ്ഞത്.ഇവര്‍ തമ്മില്‍ കുണ്ഡലിനി യോഗയെക്കുറിച്ച് നടത്തിയ സംഭാഷണം വൈറലായി മാറി.
ജോ റോഗന്‍: കുണ്ഡലിനി യോഗ ഞാന്‍ ചെയ്തിട്ടില്ല, പകരം ഞാന്‍ അമേരിക്കയിലൊക്കെ ഫാഷനായി ചിലര്‍ കൊണ്ടുനടക്കുന്ന സോക്കര്‍ മം യോഗയാണ് ഞാന്‍ കുറച്ചുനാള്‍ ഞാന്‍ പഠിച്ചത്. 90 മിനിറ്റില്‍ 20 ആസനങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന ബിക്രം യോഗ മാത്രമാണ് ഞാന്‍ പഠിച്ചത്. ഞാന്‍ അത് എല്ലാ ദിവസവും ചെയ്യുന്നുമുണ്ട്. അതുകൊണ്ട് പ്രത്യേകിച്ചൊന്നും ഗുണമില്ല. അതില്‍ അതീന്ദ്രിയമായ അനുഭവം ഒന്നും കിട്ടില്ല. പക്ഷെ ഈ കുണ്ഡലിനി യോഗയെക്കുറിച്ച് ഞാന്‍ ഏറെ കേട്ടിട്ടുണ്ട്. അത് ചെയ്താല്‍ അതീന്ദ്രിയമായ അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്.
ബ്രയാൻ സി. മുറാരെസ്കു :കുണ്ഡലിനി യോഗയില്‍ നിന്നും നമുക്ക് ലഭിക്കുന്നത് സിദ്ധിയാണ്. അതീന്ദ്രിയമായ ശക്തിയാണ് നമുക്ക് ലഭിക്കുക. കുണ്ഡലിനി യോഗയിലൂടെ നമ്മള്‍ സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതിയില്‍ നിന്നും പുറത്തുകടക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആളുകള്‍ക്ക് അവരുടെ പൂര്‍വ്വജന്മങ്ങളും ഭാവികാലങ്ങളും അറിയാന്‍ സാധിക്കും. നിങ്ങള്‍ക്ക് ശരീരത്തില്‍ നിന്നും മുക്തമായി മനസുകൊണ്ട് പരഹൃദയജ്ഞാനം നേടാന്‍ കഴിയും. ഇത് കുണ്ഡലിനി യോഗയില്‍ നിന്നും ലഭിക്കുന്ന സിദ്ധിയാണ്. പക്ഷെ ഇതൊന്നും യോഗയുടെ ലക്ഷ്യമല്ല. ഇത്തരം സിദ്ധികള്‍ കുണ്ഡലിനി യോഗയിലൂടെ ലഭിക്കുമെന്ന് സംസ്കൃതത്തിലെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളില്‍ വിശദമായി പറയുന്നുണ്ട്.
ജോ റോഗന്‍: കുണ്ഡലിനി യോഗയിലൂടെ എട്ട് സിദ്ധികള്‍ നേടാന്‍ കഴിയുമെന്ന് കേട്ടിട്ടുണ്ട്. അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രാകമ്യ, വശിത്വം, ഈശ്വിത്വം എന്നിവയാണ് ഈ എട്ട് സിദ്ധികള്‍. ശരീരത്തിന്റെ വലിപ്പം ഒരു അണുവിന് തുല്യം ചെറുതാക്കാനുള്ള കഴിവാണ് അണിമ.
ബ്രയാൻ സി. മുറാരെസ്കു: അതെ അത് ഈ എട്ട് ദിവ്യശക്തിയില്‍ പെടുന്ന ഒന്നാണ്.
ജോ റോഗന്‍: കുണ്ഡലിനി യോഗ പഠിച്ച യോഗിക്ക് മനസ്സില്‍ വിചാരിക്കും പോലെ ശരീരത്തെ വലുതാക്കാനുളള കഴിവാണ് മഹിമ. ശരീരത്തെ വായുവിനേക്കാള്‍ ഭാരക്കുറവുള്ളതാക്കി മാറ്റാന്‍ കഴിയുന്ന സിദ്ധിയാണ് ലഘിമ. പര്‍വ്വതം പോലെ ശരീരത്തിന്റെ ഭാരം കൂട്ടാനുള്ള കഴിവാണ് ഗരിമ. ഏതൊന്നിനേയും സ്പര്‍ശിക്കാനുള്ള കഴിവാണ് പ്രാപ്തി. യോഗിക്ക് ഉയരത്തിലുള്ള വസ്തുക്കളെ എത്തിപ്പിടിക്കാന്‍ കഴിയും. സൂര്യനേയും ചന്ദ്രനേയും വരെ തൊടാന്‍ പ്രാപ്തിയിലൂടെ കഴിയും. ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാനുള്ള സിദ്ധിയാണ് പ്രാകാമ്യ. അതാണ് എന്റെ പ്രശ്നം. അത്തരം സിദ്ധികിട്ടിയാല്‍ നമുക്ക് നമ്മെ തന്നെ നിയന്ത്രിക്കാന്‍ കഴിയില്ല. എല്ലാവരേയും വശീകരിക്കാനുള്ള കഴിവാണ് വശിത്വം. ദിവ്യശക്തിയാണ് ഈശ്വിത്വം. ഇതൊക്കെ നമുക്ക് കിട്ടിയാല്‍ വലിയ പ്രശ്നമാകും.
ബ്രയാൻ സി. മുറാരെസ്കു: പക്ഷെ താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കുണ്ഡലിനി യോഗപോലുള്ളവ പഠിച്ചാല്‍ നിങ്ങളുടെ അഹങ്കാരം തന്നെ ശമിക്കും. നിങ്ങള്‍ അഹങ്കാരമെല്ലാം നശിച്ച് ഭാരമില്ലാത്ത മനുഷ്യനായി തീരും. അപ്പോള്‍ പിന്നെ ഈ സിദ്ധികള്‍ എല്ലാം കിട്ടിയാലും നിങ്ങള്‍ക്ക് അത് ദുരുപയോഗം ചെയ്യാന്‍ തോന്നില്ല. നിങ്ങള്‍ എല്ലാ അച്ചടക്കവും പാലിച്ച് കുണ്ഡലിനി യോഗ പരിശീലിക്കുന്നു. എന്നിട്ടും നിങ്ങളുടെ അഹങ്കാരം ഉള്ളില്‍ ശമിക്കാതെ നില്‍ക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് കുണ്ഡലിനി വഴി ദിവ്യശക്തികള്‍ കിട്ടിയാല്‍ പ്രശ്നമാകും. ഇത്തരം സിദ്ധികള്‍ നിങ്ങള്‍ ദുരുപയോഗം ചെയ്യും. അത് അപകടമാണ്. കാരണം യോഗ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഉള്ളിലെ പ്രകൃതത്തെക്കുറിച്ചും പുറത്തെ പ്രകൃതിയെക്കുറിച്ചും ആഴത്തിലുള്ള ആന്തരജ്ഞാനമാണ് കിട്ടുന്നത്. അതുപോലെ ഈ അണ്ഡകടാഹത്തിന് പിന്നിലെ രഹസ്യവും നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ എല്ലാം മനസ്സിലാക്കുകയും ഉള്ളിലെ അഹങ്കാരം ശമിക്കാതെ ശക്തനായി നിലകൊള്ളുകയും ചെയ്താല്‍ അത് പ്രശ്നമാണ്.
ജോ റോഗന്‍ :അതെ, പാശ്ചാത്യര്‍ ഇത്തരം യോഗകള്‍ പഠിച്ച് ഗുരുക്കന്മാരായാല്‍ അവര്‍ ചെറിയ വിഗ്രഹങ്ങളായി മാറാന്‍ ശ്രമിക്കും. അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കാരണം പാശ്ചാത്യരുടെ ഈഗോ എളുപ്പം പോകില്ല.
ബ്രയാൻ സി. മുറാരെസ്കു: അതെ. പാശ്ചാത്യരുടെ ഉപഭോഗസംസ്കാരത്തെ കൃത്യമായി സംസ്കൃതത്തില്‍ താരതമ്യം ചെയ്യുന്നത് പ്രേതങ്ങളോടാണ്. ഹംഗ്രി ഗോസ്റ്റ് (Hungry Ghost) എന്നാണ് പ്രേതങ്ങളെ വിശേഷിപ്പിക്കുന്നത്. തീര്‍ത്താല്‍ തീരാത്ത ദാഹമുള്ള, തീര്‍ത്താല്‍ തീരാത്ത വിശപ്പുള്ള ഒന്നിനെയാണ് പ്രേതം (Pretaha) എന്ന് സംസ്കൃതത്തില്‍ വിളിക്കുന്നത്. പാശ്ചാത്യരുടെ ഒരിയ്‌ക്കലും ശമിക്കാത്ത ഉപഭോഗസംസ്കാരത്തെ (Consumerism) വേണമെങ്കില്‍ ഈ പ്രേതത്തിനോട് ഉപമിക്കാനാവും. എത്ര വിഴുങ്ങിയാലും ദാഹം തീരാത്ത പ്രകൃതമാണ് പാശ്ചാത്യരുടെ ഉപഭോഗസംസ്കാരം. ഈ ഉപഭോഗസംസ്കാരത്തെയാണ് സംസ്കൃതത്തില്‍ പ്രേതം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. ഈ തകര്‍ന്ന പാശ്ചാത്യ മാനസികാവസ്ഥ കുണ്ഡലിനി യോഗക്ക് ചേരുന്നതല്ല. കാരണം കുണ്ഡലിനി യോഗ(Kundalini Yoga) പഠിക്കാന്‍ കര്‍ശനമായ ചിട്ടകളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. അത്രത്തോളം പാശ്ചാത്യര്‍ക്ക് കഴിയില്ല.
കുണ്ഡലിനി യോഗയെക്കുറിച്ച് ജോ റോഗന്‍ ഷോയില്‍ നടന്ന ആകര്‍ഷകമായ സംഭാഷണം കേള്‍ക്കാം, കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: