തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികപീഡനങ്ങള്‍ അടക്കമുള്ള പോക്‌സോ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക പോലീസ് വിഭാഗം രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാല് ഡിവൈഎസ്പിമാരും 40 എസ്‌ഐമാരും അടക്കം 304 പേരുടെ പുതിയ തസ്തികകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. എല്ലാ പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: