തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. അടുത്തയാഴ്ച പ്രത്യേക ഹിയറിംഗ് ഇതിനായി നടത്തും. ഹിയറിംഗിന്റെ തല്‍സമയ സംപ്രേക്ഷണവും റിക്കോര്‍ഡിംഗും നടത്തും.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പ്രശാന്തിന് സസ്പെന്ഷന് ലഭിക്കുന്നത്. വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിക്ക് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പ്രശാന്തിന്റെ നടപടി ഐഎഎസ് തലപ്പത്തെ അതിരൂക്ഷ ഭിന്നത തെളിയിക്കുന്നതായിരുന്നു. പ്രശാന്തിനൊപ്പം സസ്പെന്റ് ചെയ്ത ഗോപാലകൃഷ്ണനെ സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പ്രശാന്ത് ഇപ്പോഴും സസ്പെന്‍ഷനില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: