ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആങ്കറേജ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വനിതാ സംരംഭകയോട് അധികൃതര്‍ മോശമായി പെരുമാറിയതായി പരാതി. ഒരു പുരുഷ ഉദ്യോഗസ്ഥന്‍ ശരീര പരിശോധന നടത്തിയതായും എട്ട് മണിക്കൂര്‍ തന്നെ തടഞ്ഞുവച്ചതായുമാണ് ഇന്ത്യ ആക്ഷന്‍ പ്രോജക്ടിന്റെയും ചായപാനിയുടെയും സ്ഥാപകയായ ശ്രുതി ചതുര്‍വേദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ഒരു തണുത്ത മുറിയില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിച്ചു, പോലീസും എഫ്ബിഐയും ചോദ്യം ചെയ്തു, ഫോണ്‍ വിളിക്കാന്‍ പോലും അനുമതി നിഷേധിച്ചു.
തന്റെ ബാഗില്‍ ഒരു പവര്‍ ബാങ്ക് ഉണ്ടായിരുന്നതിനാലായിരുന്നു പരിശോധനയെന്ന് അവര്‍ പറയുന്നു. ടോയ്ലറ്റ് ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും വിമാനയാത്ര മുടങ്ങിയെന്നു അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണും പഴ്സും പിടിച്ചുവച്ചു. അലാസ്‌കയിലെ ആങ്കറേജ് വിമാനത്താവളത്തില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ശ്രുതി തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നതിതാണ്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും വിദേശകാര്യ മന്ത്രാലയത്തെയും ടാഗ് ചെയ്തുകൊണ്ട് ശ്രുതി ചതുര്‍വേദി തന്റെ പോസ്റ്റില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: