India

2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മോദി തന്നെ 2029ലും പ്രധാനമന്ത്രിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മോദിയ്ക്ക് 2029ല്‍ വേറെ പിന്‍ഗാമിയെ തേടേണ്ടതില്ലെന്നും ദേവേന്ദ്ര ഫഡ് നാവിസ് വ്യക്തമാക്കി.

Published by

മുംബൈ: മോദി തന്നെ 2029ലും പ്രധാനമന്ത്രിയാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മോദിയ്‌ക്ക് 2029ല്‍ വേറെ പിന്‍ഗാമിയെ തേടേണ്ടതില്ലെന്നും ദേവേന്ദ്ര ഫഡ് നാവിസ് വ്യക്തമാക്കി.

നാഗ് പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുക വഴി മോദി രാഷ്‌ട്രീയത്തിലെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണം പാടെ തള്ളിയിരിക്കുകയാണ് ദേവേന്ദ്ര ഫഡ് നാവിസ്.

മുംബൈയില്‍ ഇന്ത്യാ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ് നാവിസ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മോദിക്ക് ഇപ്പോള്‍ പിന്‍ഗാമിയെ തേടേണ്ടതില്ലെന്നും 2029ല്‍ മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ദേവേന്ദ്ര ഫഡ് നാവിസ് മറുപടി നല്‍കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക