ന്യൂദല്‍ഹി: തലസ്ഥാനനഗരിയായ ദല്‍ഹി എന്‍സിആറിലെ റോഡുകളിലെ ട്രാഫിക് ജാമിന് പരിഹാരം കണ്ട് ഡ്രോണുകളെ ഉപയോഗിച്ച് പാഴ്സലുകള്‍ വിതരണം ചെയ്ത് തുടങ്ങി. തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ ഇനി വീട്ടുകാര്‍ക്ക് പാഴ്സലുകള്‍ ഡ്രോണുകള്‍ വഴിയാണ് ലഭിക്കുക.
സ്കൈ എയര്‍ എന്ന കമ്പനിയാണ് പാഴ്സല്‍ വിതരണത്തിന് ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇ കോമേഴ്സ്, ക്വിക്ക് കൊമേഴ്സ് രംഗത്തുള്ള കമ്പനിയാണ് സ്കൈ എയര്‍. ഇപ്പോള്‍ കമ്പനി ഗുരുഗ്രാമിലും ബെംഗളൂരുവിലെ ചില ഭാഗങ്ങളിലും ഡ്രോണുകള്‍ ഉപയോഗിച്ച് പാഴ്സലുകള്‍ വിതരണം ചെയ്തുതുടങ്ങിക്കഴിഞ്ഞു.
വൈകാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പാഴ്സല്‍ വിതരണം ആരംഭിക്കുമെന്ന് കമ്പനി സിഇഒ അങ്കിത് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: