കൊല്‍ക്കൊത്ത: വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണിത്. ജോലി നഷ്ടപ്പെട്ടവരില്‍ മെറിറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട 19000 അധ്യാപകരും ഉള്‍പ്പെടും.
നിയമനം ലഭിച്ച 25753 പേരില്‍ മെറിറ്റില്‍ കയറിവരുടെ ലിസ്റ്റ് നല്‍കാന്‍ പല തവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ മമത തയ്യാറായില്ലെന്നും അത് മെറിറ്റുള്ളവരുടെ കൂടി ഭാവി തകര്‍ത്തുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മെറിറ്റുള്ള പലരേയും ഒഴിവാക്കി കോടികള്‍ കൈക്കൂലി വാങ്ങിയാണ് അര്‍ഹതയില്ലാത്തവരെ ജോലിയില്‍ തിരുകിക്കയറ്റിയതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയാണ് അധ്യാപകപോസ്റ്റുകള്‍ വിറ്റ് നേടിയത്. 5000 മുതല്‍ 6000 പേര്‍ വരെ കൈക്കൂലി നല്‍കി ജോലി നേടിയവരാണെന്നും സുവേന്ദു അധികാരി പറഞ്ഞു. സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് നഷ്ടമായതെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഇതോടെ ബംഗാളില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ കണ്ണീരോടെ പടിയിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മമത ബാനര്‍ജിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ഇതോടെ തന്റെ പതിവ് ശൈലിയിലുള്ള നാടകവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മമത ബാനര്‍ജി.
കോടികള്‍ അധ്യാപകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയാണ് പലരെയും ഈ നിയമനലിസ്റ്റില്‍ മമത സര്‍ക്കാര്‍ തിരുകിക്കയറ്റിയത്. എന്നാല്‍ എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ നാടകവുമായി ഇറങ്ങിയിരിക്കുകയാണ് മമത. “ഈ അധ്യാപകര്‍ക്ക് വേണ്ടി ഞാന്‍ ജയിലില്‍ പോകും. കാരണം അവരുടെ ദുഖം കാരണം എന്റെ ഹൃദയം വിങ്ങുന്നു…”- എന്നാല്‍ മമതയുടെ ഈ വാക്കുകള്‍ വിലക്കെടുക്കാന്‍ അധ്യാപകര്‍ തയ്യാറല്ല. മമതയുടെ വാക്കുകള്‍ ആത്മവഞ്ചനയാണെന്ന് അധ്യാപകര്‍ പറയുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഒരു ഇരയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നത് മമത ബാനര്‍ജിയുടെ സ്ഥിരം ശൈലിയാണ്.
അധ്യാപകരും സ്കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ ആ നിയമന ലിസ്റ്റിലെ 25,753 പേര്‍ക്കാണ് സുപ്രീംകോടതി ഈ നിയമനലിസ്റ്റ് റദ്ദാക്കിയതോടെ തൊഴില്‍ നഷ്ടമായത്. ഇതില്‍ ഒട്ടേറെ പേര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണ്.അവരാണ് വലിയ വേദനയോടെ പൊട്ടിക്കരയുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതാണ് മമതയെ വെട്ടിലാക്കിയിരിക്കുന്നത്
കൈക്കൂലി വാങ്ങിയുള്ള ഈ അധ്യാപകനിയമനത്തില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയോളം വാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. എന്നിട്ടും മമത ഇരവാദം പുറത്തെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മെറിറ്റുള്ള അധ്യാപകരുടെ ഒപ്പം നില്‍ക്കുന്നതുപോലെയുള്ള മമതയുടെ പെരുമാറ്റം ആത്മവഞ്ചനയാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
പരീക്ഷയില്‍ താഴ്ന്ന റാങ്കുണ്ടായിരുന്ന 9ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള അധ്യാപകരില്‍ പലരും കൈക്കൂലി നല്‍കിയാണ് നിയമനം നേടിയതെന്ന് സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. എന്നിട്ടും 25753 പേരില്‍ 19000 അധ്യാപകര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണെന്ന് മമത ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി വിധി വന്നതോടെ മമതയുടെ ഈ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരപോലെയായി.
ബംഗാള്‍ സ്കൂള്‍ സര്‍വ്വീസ് കമ്മീഷനാണ് അധ്യാപകര്‍ക്കുള്ള പ്രവേശനപരീക്ഷ നടത്തിയത്. ഈ പരീക്ഷയിലെ റാങ്കാണ് കൈക്കൂലിയുടെ മുകളില്‍ അട്ടിമറിക്കപ്പെട്ടത്. മാത്രമല്ല, ഈ പരീക്ഷ എഴുതിയ ലക്ഷക്കണക്കായ ഉദ്യോഗാര്‍ത്ഥികളെയാണ് മമത സര്‍ക്കാര്‍ അപമാനിച്ചത്. ജോലി നഷ്ടപ്പെട്ട മെറിറ്റുള്ള അധ്യാപകരുടെ കുടുംബം കണ്ണീരിലാണ്. അവരോട് സഹാനുഭൂതി അഭിനയിച്ച് അഴിമതിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മമത.
ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ തന്നെ ഈ അധ്യാപക ലിസ്റ്റ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന് മുന്‍പ് ഈ ലിസ്റ്റിലെ 19000 പേരെങ്കിലും മെറിറ്റില്‍ ജോലി നേടിയവരാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയിരുന്നതാണ്. എന്നാല്‍ ഇതും വെള്ളത്തില്‍ വരച്ച വരയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: