തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ടും തമിഴ്‌നാട്ടില്‍ തുടരുന്ന ഗോവിന്ദന്‍ മനപ്പൂര്‍വ്വമാണ് എകെജി സെന്ററിലെ സ്വീകരണത്തില്‍ നിന്ന് വിട്ടുനിന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ ആദ്യവ്യക്തിയായ ബേബി. എന്നാല്‍ ഇത്തരത്തിലൊരു പ്രാധാന്യം എം.എ ബേബിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നല്‍കിയില്ലെന്നാണ് പരാതി. മുന്‍നിശ്ചയിച്ച പരിപാടികള്‍ക്കായാണ് എം.വി ഗോവിന്ദന്‍ തമിഴ്‌നാട്ടില്‍ തുടരുന്നതെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: