ജലന്ധർ : എഎപി ഭരിക്കുന്ന പഞ്ചാബിൽ ദേശവിരുദ്ധ, വിഘടനവാദ ശക്തികളുടെ ആക്രമണങ്ങൾ അനുദിനം വർധിക്കുകയാണ്. മിക്ക ദിവസങ്ങളിലും പോലീസ് സ്റ്റേഷന് സമീപത്ത് ഉൾപ്പെടെ ഗ്രനേഡ് ആക്രമണങ്ങൾ പതിവാണ്. ഇന്നലെ ജലന്ധറിലെ ശാസ്ത്രി മാർക്കറ്റ് പ്രദേശത്ത് അർദ്ധരാത്രിയിൽ മുൻ പഞ്ചാബ് സർക്കാരിന്റെ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോരഞ്ജൻ കാലിയയുടെ വീടിന് നേരെയും ബോംബാക്രമണമുണ്ടായി.
ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചില്ല, പക്ഷേ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോൾ മനോരഞ്ജൻ കാലിയ വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നു.
രാത്രി ഒരു മണിയോടെയാണ് ഈ സ്ഫോടനം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളിൽ ഒരാൾ ഇ-റിക്ഷയിൽ നിന്ന് ഇറങ്ങി ഹാൻഡ് ഗ്രനേഡിന്റെ ലിവർ ഊരിമാറ്റി മുൻ മന്ത്രിയുടെ വീടിനുള്ളിലേക്ക് എറിഞ്ഞതായും തുടർന്ന് ഒരു വലിയ സ്ഫോടനം നടന്നതായും കണ്ടെത്തി.
അതേ സമയം പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം നടന്നതായി വിവരം ലഭിച്ചതെന്നും തുടർന്ന് ഞങ്ങൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും ജലന്ധർ പോലീസ് കമ്മീഷണർ ധൻപ്രീത് കൗർ പറഞ്ഞു. മനോരഞ്ജൻ കാലിയയ്‌ക്ക് പഞ്ചാബ് സർക്കാർ നാല് ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: