തിരുവല്ല: മലപ്പുറം ജില്ലയെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത്. സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയാണ് ഒന്നാം ഇഎംഎസ് മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരിച്ചത്. അന്നുമുതല്‍ മലപ്പുറം ജില്ലയിലെ പ്രബല മത, രാഷ്‌ട്രീയശക്തികള്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്. മലപ്പുറത്തെ ന്യൂനപക്ഷ ഹൈന്ദവര്‍ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടുന്നു. രാഷ്‌ട്രീയപരമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഹൈന്ദവ ബിംബങ്ങളെ തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും ചില ശക്തികള്‍ മലപ്പുറം ജില്ലയില്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇതിനു തെളിവാണ് തിരൂര്‍ തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും ഉയരുന്ന വിവാദങ്ങളെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക നീതി മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകള്‍ മുമ്പേ വ്യക്തമാക്കിയതാണ്. ഈ യാഥാര്‍ത്ഥ്യമാണ് വെള്ളാപ്പള്ളി നടേശനും പറഞ്ഞത്.
സത്യം പറഞ്ഞതിന് അദ്ദേഹത്തെ ക്രൂശിക്കാനും നാടുനീളെ കേസുകൊടുത്ത് ബുദ്ധിമുട്ടിക്കാനുമുള്ള യുഡിഎഫ്-പോപ്പുലര്‍ ഫ്രണ്ട് നീക്കം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി വിഎച്ച്പി രംഗത്തുവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മലപ്പുറത്ത് പല സമയത്തും ഹിന്ദു വേട്ടയാടല്‍ നടക്കുന്നുണ്ട്. ഇടത് വലതു മുന്നണികള്‍ ഇതിന് മത്സരിച്ച് ഒത്താശ ചെയ്യുകയാണ.് ശക്തമായ ഹൈന്ദവ ഐക്യത്തിലൂടെ ഇതിനെ പ്രതിരോധിക്കാന്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ മുന്നിട്ടിറങ്ങണമെന്നും വിജി തമ്പിയും അഡ്വ. അനില്‍ വിളയിലും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: