ന്യൂദല്‍ഹി: വഖഫ് നിയമത്തിനെതിരായ ഹര്‍ജികള്‍ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഇന്നലെ വിഷയമുന്നയിച്ച മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇക്കാര്യം വ്യക്തമാക്കി.
സുപ്രീംകോടതിയില്‍ ഇ മെയില്‍ വഴി കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനുള്ള സംവിധാനമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതു പാലിക്കണമെന്നും വാക്കാലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമാണ് ആദ്യം നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം ലീഗ്, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജാമിയത്ത് ഉലമ ഇ ഹിന്ദ്, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്, എന്‍ജിഒ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെത്തി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: