കൊല്ലം: 12 വയസുകാരിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുപോന്നയാള്‍ക്ക് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സീതത്തോട് ചിറ്റാര്‍ സ്വദേശി ജെയ്‌മോനെ(42)യാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ 2016 ജനുവരി മുതല്‍ ജെയ്‌മോന്‍ മാനഭംഗപ്പെടുത്തിവരികയായിരുന്നു. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പിഴ അടയ്‌ക്കുകയാണെങ്കില്‍ അത് അതിജീവതയ്‌ക്കു നല്‍കണം. പ്രതിക്കെതിരെ പല ജില്ലകളിലും പോക്‌സോ കേസുകളും കൊലപാതക കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: