World

യുഎസ് വൈസ് പ്രസിഡന്റ് വാന്‍സ് 21 ന് ഇന്ത്യയിലെത്തും, ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയും ഒപ്പമുണ്ടാകും

Published by

ന്യൂയോര്‍ക്ക് : ഏപ്രില്‍ 21 ന് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യയിലെത്തും. സ്വകാര്യ സന്ദര്‍ശനമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജയ്പൂരും ആഗ്രയും സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള അനന്ത സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്തോ-യുഎസ് ഫോറത്തിലും അദ്ദേഹം സംസാരിക്കും.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സും ഇവര്‍ക്കൊപ്പമല്ലെങ്കിലും ഏതാണ്ട് ഇതേകാലയളവില്‍ ഇന്ത്യയിലെത്തുന്നുണ്ട്. പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹെഗ്സെത്ത് ഇന്ത്യ സന്ദര്‍ശിക്കുമെന്നും അറിയുന്നു.
യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാഡ് കഴിഞ്ഞ മാസം ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക