തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ സബ്ജക്ട് മിനിമം ലഭിക്കാത്തവര്‍ 21 ശതമാനം പേരെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏപ്രില്‍ എട്ട് മുതല്‍ 24 വരെ ഈ കുട്ടികള്‍ക്ക് അതതു വിഷയങ്ങളില്‍ ക്ലാസ് നല്‍കും. ആകെ 3,98,181 വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസ് പരീക്ഷ എഴുതിയതില്‍ ഒരു വിഷയത്തില്‍ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവര്‍ 86309 പേരാണ്.
ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളില്‍ നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ വിദ്യാര്‍്ത്ഥികളില്‍ 1.30% ആണിവര്‍. എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസുകള്‍ നടത്തും. ഇത്തരം ക്ലാസുകള്‍ രാവിലെ 9 30 മുതല്‍ 12.30 വരെ ആയിരിക്കും. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയത്തില്‍ / വിഷയങ്ങളില്‍ മാത്രം വിദ്യാര്‍ഥികള്‍ അധിക പിന്തുണാ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി.
ഈ മാസം 25മുതല്‍ 28 വരെ പുന:പരീക്ഷയും ഏപ്രില്‍ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം കണക്കിലെടുത്ത് അവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ക്ലാസുകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: