തിരുവനന്തപുരം : അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് തിരുവനന്തപുരം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്.
യുവതി മൂന്ന് ലക്ഷം രൂപയോളം സുകാന്തിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ കുടുംബം ആരോപിച്ച മാനസിക ശാരീരിക പീഡനത്തിനും ചില തെളിവുകള്‍ ലഭിച്ചു. വിഷയത്തില്‍ രണ്ട് സംഘങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.
യുവതിയുടെ ഫോണ്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. അതിനാല്‍ അതില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല.യുവതി ആത്മഹത്യ ചെയ്ത ദിവസം പലതവണ ഉദ്യോഗസ്ഥയെ പ്രതി സുകാന്ത് ഫോണില്‍ വിളിച്ചെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കരുതുന്നത്. സുകാന്ത് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈലും ഐപാഡും ലഭിച്ചിട്ടുണ്ട്. ഇവ കൂടി പരിശോധനയ്‌ക്ക് വിധേയമാക്കണം.
സുകാന്തും മാതാപിതാക്കളും ഇപ്പോഴും ഒളിവില്‍ തന്നെയാണ്്. ഇവര്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കേരളത്തിന് പുറത്തും ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്.പ്രതിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളുവെന്ന് ഡിസിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: