ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടിക്കേസിലെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ ബുധനാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ വാദം നടക്കും. അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒയ്ക്കും കേന്ദ്രകമ്പനികാര്യ മന്ത്രാലയത്തിനും ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്. നാളെത്തന്നെ ഇക്കാര്യത്തിലെ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എസ്എഫ്ഐഒ അന്വേഷണത്തിനെ എതിര്‍ത്ത് സിഎംആര്‍എല്‍ നല്കിയ മറ്റൊരു ഹര്‍ജിയും ബുധനാഴ്ച കോടതി വാദം കേള്‍ക്കാന്‍ പരിഗണിക്കുന്നുണ്ട്.
കേസിലെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ കേസിലെ കുറ്റപത്രം സമര്‍പ്പിച്ച നടപടിയെ സിഎംആര്‍എല്‍ അഭിഭാഷകന് കപില്‍ സിബല്‍ ചോദ്യം ചെയ്തു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കുമോ എന്ന സംശയമാണ് ഹൈക്കോടതി ജസ്റ്റിസ് ഗിരീഷ് കപ്താല്‍ ആരാഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: