മലപ്പുറം: ഹിന്ദു ന്യൂനപക്ഷങ്ങള്‍ മലപ്പുറം ജില്ലയില്‍ സാമൂഹ്യ അനീതി നേരിടേണ്ടിവരുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചര്‍. മലപ്പുറത്തെ മതേതര കാപട്യത്തെ വെള്ള പൂശാനുള്ള ഏത് ശ്രമത്തേയും ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്നും മുസ്ലീം ലീഗിന്റെ മത വര്‍ഗീയതയെ പഞ്ചസാരയില്‍ പൊതിഞ്ഞ് മറച്ച് വയ്‌ക്കാനാവില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിനെ പിന്തുണയ്‌ക്കുന്നതായും വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും ടീച്ചര്‍ പറഞ്ഞു. തുഞ്ചത്തെഴുച്ഛന്റെ ഒരു പ്രതിമക്ക് പോലും ഇടമില്ലാത്ത ജില്ലയാണ് മലപ്പുറം. കെ. കേളപ്പനെ ഒഴിവാക്കി വാരിയംകുന്നനെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നു. സാമൂഹ്യ അനീതി അനുഭവിക്കുന്ന ഹിന്ദുക്കളുടെ നിസ്സഹായത നിറഞ്ഞ മൗനമാണ് മതസൗഹാര്‍ദ്ദത്തിന്റെ മേനിയായി നടിക്കുന്നത്. മലപ്പുറത്തെ ഹിന്ദുക്കള്‍ ഭയത്തിലാണ് ജീവിക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറമാണ് വിവേചനം. മലപ്പുറത്തെ ഹിന്ദുക്കളുടെ അവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും കെ.പി ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: