ആഗ്ര : മുഗളർക്കെതിരെ പോരാടിയ ഇന്ത്യയിലെ ധീരയോദ്ധാക്കളെ ആദരിക്കണമെന്നും ദൽഹിയിലെ മുഗളൻമാരുടെ പേരിലുള്ള റോഡുകൾക്കും ഇടങ്ങൾക്കും പുനർനാമകരണം ചെയ്യണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഫത്തേപൂർ സിക്രിയിൽ നിന്നുള്ള ബിജെപി എംപിയും കിസാൻ മോർച്ചയുടെ ദേശീയ പ്രസിഡന്റുമായ രാജ്കുമാർ ചാഹർ.
ദൽഹിയിലെ പല റോഡുകൾക്കും പ്രത്യേകിച്ച് ലുട്ട്യൻസിന്റെ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലങ്ങൾക്കും മുഗൾ ഭരണാധികാരികളായ ബാബർ, തുഗ്ലക്ക്, അക്ബർ, ഹുമയൂൺ, ദാര ഷിക്കോ എന്നിവരുടെ പേരുകളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് സർക്കാർ കാലഘട്ടത്തിലാണ് ഈ പേരുകൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ മുഗളർക്കെതിരെ പോരാടിയ ഇന്ത്യൻ വീരന്മാരുടെ പേരുകൾ ഉപയോഗിച്ച് ഈ റോഡുകൾക്ക് പുനർനാമകരണം ചെയ്യണമെന്ന് രാജ്കുമാർ ചാഹർ സർക്കാരിനോട് അഭ്യർത്ഥിച്ചു. മഹാറാണ സംഗ , പൃഥ്വിരാജ് ചൗഹാൻ, രജപുത്ര രാജാവ്, ഗുരു ഗോബിന്ദ് സിംഗ്, മഹാരാജ സൂരജ് മാൽ, ഗോകുല ജാട്ട്, ശിവാജി മഹാരാജ്, ഹേമു വിക്രമാദിത്യ തുടങ്ങിയ ധീര യോദ്ധാക്കളുടെ പേരാണ് ഈ റോഡുകൾക്കും സ്ഥലങ്ങൾക്കും ഇടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഇന്ത്യൻ വീരന്മാരാണ് ഇന്ന് രാജ്യത്തിന്റെ നിലനിൽപ്പിന് കാരണമെന്നും ബിജെപി എംപി ഊന്നിപ്പറഞ്ഞു. റോഡുകൾക്ക് അവരുടെ പേരുകൾ നൽകി അവരെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: