പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.മുണ്ടൂരില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കും.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കളക്ടര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
പ്രദേശത്ത് തുടരുന്ന മൂന്ന് ആനകളെ വനത്തിലേക്ക് തുരത്തും.മുണ്ടൂരില്‍ കണ്ണാടന്‍ചോലക്ക് സമീപം ഞായറാഴ്ച രാത്രി എട്ടോടെ ആണ് കാട്ടാനയാക്രമണമുണ്ടായത്. കയറംങ്കോട് സ്വദേശി അലന്‍ (25) ആണ് മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന അമ്മയ്‌ക്കും പരിക്കേറ്റു. അമ്മയുടെ തോളെല്ലിനാണ് പരിക്കേറ്റത്.ഇവര്‍ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.. അലന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: