തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഴിക്കോട് സ്വദേശി കൂട്ടിക്കല്‍ വീട്ടില്‍ സുജേഷി (47) നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയത്.
്. 2024 ഓഗസ്റ്റില്‍ പ്രതി താമസിച്ച് വന്ന എറിയാട് ഉള്ള വാടക വീട്ടില്‍ വച്ച് പീഡിപ്പിച്ചു. 2024 നവംബറില്‍ ചെറായിയില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
ഇതിന് ശേഷം വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് യുവതി പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: