ന്യൂദല്‍ഹി:വഖഫ് ബില്‍ ചവറ്റു കൊട്ടയില്‍ എറിയുമെന്ന് ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ്. അതിന് ഇന്ത്യ ഭരിയ്ക്കുന്നത് ആര്‍ജെഡിയല്ല, ബിജെപിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോള്‍.
ബീഹാറില്‍ ഭരണത്തില്‍ വന്നാല്‍ വഖഫ് ബില്‍ ചവറ്റുകൊട്ടിയില്‍ എറിയുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് വാചകമടിച്ചത്. അതിന് ബീഹാര്‍ കിട്ടിയാല്‍ വഖഫ് ബില്ലിനെ ഒന്നും ചെയ്യാനാകില്ലെന്നും അത് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഒപ്പുവെച്ച് പാസാക്കിയ ബില്ലാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇതിന് മറുപടി ഉയരുന്നത്.
വെറും വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റാനിറങ്ങിയതാണ് ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ്. ബില്ലിനെ വെല്ലുവിളിച്ച് സുപ്രീംകോടതിയില്‍ പോയവര്‍ക്കൊപ്പം ആര്‍ജെഡിയും ചേര്‍ന്നിരിക്കുകയാണിപ്പോള്‍. വഖഫ് ബില്‍ വിഷയത്തില്‍ ന്യൂനപക്ഷപ്രീണനവുമായി ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം.
അതേ സമയം തേജസ്വി യാദവും ആര്‍ജെഡിയും എല്ലാം കപടആഖ്യാനവുമായി ഇറങ്ങിയിരിക്കുകയാണെന്നും ന്യൂനപക്ഷവോട്ട് ബാങ്ക് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ബീഹാറിലെ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന് കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നപ്പോഴും ഇവര്‍ ഇതേ നാടകം കളിച്ചു. കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോഴും ഇതുപോലെ പ്രതിപക്ഷപാര്‍ട്ടികള്‍ ന്യൂനപക്ഷവോട്ട് ബാങ്കിനായി രംഗത്തെത്തി. ചിരാഗ് പസ്വാന് പറഞ്ഞു.
മുന്കാലപ്രാബല്യത്തോടെയല്ല വഖഫ് ബില്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള വഖഫ് സ്വത്തുക്കളെയൊന്നും ബില്‍ ബാധിക്കില്ല. വാസ്തവത്തില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമാണ് ഈ ഭേദഗതി ബില്‍ എന്നിരിക്കെ അനാവശ്യഭീതി പരത്താനാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ചിരാഗ് പസ്വാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: