പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന അലന്റെ അമ്മ വിജിക്ക് പരുക്കേറ്റു. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം.
കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലൻ മരിച്ചിരുന്നു.
കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കടയില്‍ പോയി അമ്മയും മകനും വീട്ടിലേക്ക് തിരിച്ചു പോകവെയാണ് കാട്ടാന ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: