തിരുവനന്തപുരം: സംസ്ഥാനത്തെ 2,541 സ്‌കൂളുകളില്‍ നിന്നുള്ള എട്ടാം ക്ലാസ്സ് പരീക്ഷാ ഫലം ലഭ്യമായപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്‌റെ നേര്‍ചിത്രം വ്യക്തമാകുന്നു. മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ പതിനായിരക്കണക്കിനുവരും. 2.24 ലക്ഷം ഇ ഗ്രേഡുകളാണ് (30 ശതമാനം മാര്‍ക്കില്‍ താഴെ) വിവിധ വിഷയങ്ങള്‍ക്കുള്ളത്. 595 സ്‌കൂളില്‍ നിന്നും പരീക്ഷാ ഫലം ലഭ്യമാകുന്നതിനു മുന്‍പ് മന്ത്രി നല്‍കിയ കണക്കാണിത്. അതുകൂടി വരുമ്പോള്‍ ഈ സംഖ്യ ഉയരും. അതതു സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകര്‍ തന്നെ ഉദാരമായി മൂല്യനിര്‍ണ്ണയം നടത്തിയിട്ടും ഇതാണ് സ്ഥിതി. ഒരു വിഷയത്തിനു മുതല്‍ എല്ലാ വിഷയത്തിനും മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്നതിനാല്‍ ഇത് എത്ര കുട്ടികള്‍ക്കാണ് എന്നത് വ്യക്തമായിട്ടില്ല. ഒരു ലക്ഷത്തോളം വരുമെന്ന് സാമ്മാന്യമായി പറയാം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോറ്റത് ഹിന്ദിയിലാണ്, 12.69 ശതമാനം. ഏറ്റവും കുറവ് കുട്ടികള്‍ക്ക് തോറ്റത് ഇംഗ്ലീഷിനും 7.6 ശതമാനം. സംസ്ഥാനത്ത് 3136 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായാണ് എട്ടാം ക്ലാസില്‍ പരീക്ഷ നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: