കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിൻറെ നോട്ടീസ്. നടനും സംവിധായകനുമായ പൃഥ്വിരാജിനും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാണ് ആദായ നികുതി വകുപ്പ് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിൻറെ ആശീർവാദ് ഫിലിംസിൽ 2022ൽ റെയ്‌ഡ് നടത്തിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് ഇപ്പോൾ നോട്ടീസ് അയച്ചതെന്നും എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതർ അറിയിക്കുന്നത്.
2022ലെ റെയ്ഡിൻറെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ലൂസിഫർ, മരയ്‌ക്കാർ അറബിക്കടലിൻറെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ആദായ നികുതി വകുപ്പ് വ്യക്തത തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക