കൊച്ചി : ദേവസം ബോർഡിനേയും വഖഫ് ബോർഡിനേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ . ദേവസ്വം ബോർഡിനെയും, വഖഫ് ബോർഡിനെയും താരതമ്യം ചെയ്യാനുള്ള ചില ക്രിസ്ത്യൻ വൈദികർക്കുള്ള മറുപടിയെന്നോണമാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ ദേവസ്വം ബോർഡ് മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും സ്വത്ത് കവർന്നെടുക്കുവാൻ പോകുന്നില്ല , ഇനി അവരുടെ സ്വത്ത് ഭാഗങ്ങളിൽ ആരെങ്കിലും കയ്യേറിയിട്ടുണ്ടെങ്കിൽ ആ തർക്കങ്ങൾ പോലും ഇന്ത്യൻ നിയമവ്യവസ്ഥയ്‌ക്ക് ഉള്ളിൽ നിന്നുകൊണ്ട് കോടതികളിലാണ് തീരുമാനിക്കുന്നത്.. ആ നിർദോഷിയായ ദേവസ്വം ബോർഡല്ല വഖഫ് ബോർഡ് , വക്കഫ് ബോർഡ് ഒരു വിഷസർപ്പമായിരുന്നു അതിന്റെ ബിഷപല്ലുകൾ കേന്ദ്രസർക്കാർ പിഴുതെടുത്തു. അത് ഈ രാജ്യത്തിന്റെ ആവശ്യമായിരുന്നു.
വഖഫ് ബോർഡ് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭൂരിഭാഗവും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും ഉൾപ്പെടെയുള്ള മറ്റു മതസ്ഥരുടെ സ്വത്തു വകകളാണ് അതുകൊണ്ടുതന്നെ വഖഫ് ബോർഡിനുള്ളിൽ നിഷ്പക്ഷരായ അന്യമതസ്ഥർ ആവശ്യമാണ്.
ആ ആവശ്യത്തെ മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് ക്രിസ്ത്യൻ സമുദായത്തിന് ഗുണകരമാകില്ല.‘ എന്നാണ് കാസയുടെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: