ന്യൂദല്‍ഹി: പുതിയ 500 രൂപയുടേയും പത്ത് രൂപയുടേയും നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക്. പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര ഒപ്പുവെച്ച ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് പുറത്തിറങ്ങുക.
പുതിയ നോട്ടുകള്‍ എത്തിയാലും പഴയ 500 രൂപ, 10 രൂപ നോട്ടുകള്‍ എല്ലാം വിപണിയില്‍ നിലനില്ക്കും. മഹാത്മാഗാന്ധി (പുതിയത്) സീരീസിലുള്ളതായിരിക്കും പുതിയ 500 രൂപ, പത്ത് രൂപ നോട്ടുകള്‍.
25ാമത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ശക്തികാന്തദാസ് പുറത്തുപോയതിന് ശേഷം വന്ന 26ാമത്തെ ഗവര്‍ണറാണ് സഞ്ജയ് മല്‍ഹോത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: