തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എഞ്ചിനീയറിംഗ്,ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ നല്കിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന് അവസരം ലഭ്യമാക്കി. www.cee.kerala.gov.in ല്‍ നല്‍കിയിട്ടുള്ള ‘KEAM-2025 Candidate Portal’ ലിങ്കില്‍ അപേക്ഷാ നമ്പരും, പാസ്വേഡും നല്കി ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍ പ്രൊഫൈല്‍ പേജില്‍ ലഭ്യമാക്കിയിരിക്കുന്ന ‘Memo details’ മെനു ക്ലിക്ക് ചെയ്ത് ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് പരിഹരിക്കാം. അവസാന തീയതി ഏപ്രില്‍ 8 വൈകിട്ട് 5 മണി. കൂടുതല്‍വിവരങ്ങള്‍ക്ക്: 04712525300, 2332120, 2338487.
പ്രതികരിക്കാൻ ഇവിടെ എഴുതുക: