കൊളംബോ: ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീലങ്ക മിത്ര വിഭൂഷണ പുരസ്ക്കാരം സമ്മാനിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഏറെ അഭിമാനകരമായ പുരസ്ക്കാരമാണിതെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ലഭിച്ച ആദരവാണിതെന്നും മോദി പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രൂഢമൂലമായ സൗഹൃദത്തിന്റെ അടയാളമാണ് പുരസ്ക്കാരം. ശ്രീലങ്കയിലെ ജനങ്ങള്‍ക്കും പ്രസിഡന്റ് അനുര കുമാര ദിസനായികെയ്ക്കും ശ്രീലങ്കര്‍ സര്‍ക്കാരിനും നന്ദി പറയുന്നതായും മോദി പ്രതികരിച്ചു.
പ്രസിഡന്റ് ദിസനായകെയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പ്രസിഡന്റായി ചുമതലയേറ്റ ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശനേതാവായതില് സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തോട് പ്രസിഡന്റിന്റെ വ്യക്തിപരമായ താല്‍പ്പര്യവും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അഭേദ്യമായ ബന്ധവും ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: