ചെന്നൈ: ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടങ്ങളും റിസര്‍വ് ബാങ്ക് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 592.52 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 370.80 കോടി രൂപ പണമായാണ് എത്തിയത്. 220.74 കോടി രൂപ ചെക്കായും സ്വീകരിച്ചു. നിയമം ലംഘിച്ച് വിദേശത്തേക്ക് ഗോകുലം ഗ്രൂപ്പ് പണം കൈമാറുകയും ചെയ്തതായി ഇ.ഡി സംഘം കണ്ടെത്തി.
ചെന്നൈ, കോഴിക്കോട് തുടങ്ങിയ ഗോകുലം ഗ്രൂപ്പിന്റെ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. ഗോകുലം ഗ്രൂപ്പിന്റെ കൂടുതല്‍ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുകയാണ്. പിടിച്ചെടുത്ത രേഖകളില്‍ അന്വേഷണം തുടരുന്നു. ധനകാര്യ സ്ഥാപനത്തിലെ പരിശോധനയ്ക്കിടെ ലഭിച്ച കണക്കില്‍പെടാത്ത ഒന്നരക്കോടി രൂപയെപ്പറ്റിയും അന്വേഷണം നടക്കുന്നു.
ആയിരം കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ നടന്നതായാണ് സൂചന. 2017ലും 2023ലും ആദായ നികുതി വകുപ്പും ഇഡിയും നടത്തിയ പരിശോധനകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. എമ്പുരാന് സിനിമാ വിവാദവുമായി റെയ്ഡിന് ബന്ധമില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: