ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വർഷം ജയിലിൽ കഴിഞ്ഞ കർണാടക സ്വദേശി നിരപരാധിയാണെന്ന് തെളിഞ്ഞു. മടിക്കേരിയിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ മരിച്ചെന്ന് കരുതിയ ഭാര്യയെ ജീവനോടെയും ആരോഗ്യത്തോടെയും കണ്ടെത്തിയതിനെ തുടർന്നാണ് കേസ് മറ്റൊരു ദിശയിലേയ്‌ക്ക് പോയത്.
കർണാടകയിലെ കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ്, ഭാര്യ മല്ലിയെ കാണാതായതിനെ തുടർന്ന് 2021 ൽ പരാതി നൽകിയിരുന്നു.
ഒരു വർഷത്തിനുശേഷം, മൈസൂരുവിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. യാതൊരു സൂചനയും ലഭിക്കാത്തതിനാൽ, അത് മല്ലിഗെയാണെന്ന് പോലീസ് സംശയിച്ചു. ഡിഎൻഎ പൊരുത്തം സ്ഥാപിച്ചിട്ടില്ലെങ്കിലും, അവശിഷ്ടങ്ങൾ മല്ലിഗെയുടേതാണെന്ന് തിരിച്ചറിയാൻ പോലീസ് സുരേഷിനെയും ഭാര്യാമാതാവ് ഗൗരിയെയും നിർബന്ധിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണോ ഇയാളെ കുറ്റകാരനാക്കിയതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
കാരണം സുരേഷിനെ അറസ്റ്റ് ചെയ്ത് ഭാര്യയുടെ കൊലപാതക കുറ്റമാണ് ചുമത്തിയത്. ഈയടുത്ത ദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സുരേഷിന്റെ സുഹൃത്ത് കാണാൻ ഇടയായി. ഇതേത്തുടർന്ന് അയാൾ യുവതിയുടെ വിഡിയോ ഫോണിൽ പകർത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കി. കോടതിയിൽ വെച്ചാണ് സത്യം പുറത്തു വന്നത്. താൻ മറ്റൊരാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് മല്ലിക മൊഴി നൽകി. ഇതേത്തുടർന്നാണ് സുരേഷിനെ വിട്ടയച്ചത്. വ്യാജ കേസ് കെട്ടിച്ചമച്ചതിന്റെ പേരിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: