തിരുവനന്തപുരം: സാമൂഹ്യനിരീക്ഷകനായ മൈത്രേയന്‍ ജിഹാദികളുടെ കയ്യിലെ കളിപ്പാട്ടമായി മാറുകയാണ്. പൃഥ്വിരാജിന് സംവിധാനം അറിയില്ലെന്നും താന്‍ എമ്പുരാന്‍ കാണില്ലെന്നും പറഞ്ഞ മൈത്രേയന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ചില സമൂഹമാധ്യമസൈറ്റുകള്‍ ആണ്. ഇതില്‍ ഒട്ടേറെ സൈറ്റുകള്‍ ജിഹാദി സൈറ്റുകളാണെന്ന് പറയുന്നു.
പിന്നീടാണ് ഈ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മൈത്രേയന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. ഇതേ തുടര്‍ന്ന് മൈത്രേയന്‍ പൃഥ്വിരാജിനോട് തന്റെ പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീണ്ടും മൈത്രേയന്‍ ഇപ്പോള്‍ എമ്പുരാന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് അനുദിനം തെളിയിക്കുകയാണ് മൈത്രേയന്‍.
ഇതിന് പിന്നില്‍ ചില ജിഹാദി സൈറ്റുകള്‍ ആണെന്ന് പറയുന്നു. എമ്പുരാനെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ച് അതിന് പിന്നിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം മൈത്രേയനെക്കൊണ്ട് പറയിപ്പിക്കുകയാണ് ഇവര്‍. ശരിക്കും ജിഹാദികളുടെ കയ്യിലെ കളിപ്പാട്ടമായി ആദ്യം പറഞ്ഞതിന് കടകവിരുദ്ധമായ ചില അഭിപ്രായങ്ങള്‍ പിന്നീട് പറയുകയാണ് മൈത്രേയന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: