ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയതിനെ വാനോളം പുകഴ്‌ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വർഷങ്ങളായുള്ള അനീതിക്കും അഴിമതിക്കും അന്ത്യം കുറിച്ചുവെന്നും നീതിയുടെയും സമത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമിട്ടുവെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. രാജ്യസഭ ബില്ലിന് അംഗീകാരം നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അമിത് ഷാ എക്സിൽ പ്രതികരിച്ചത്.
പുതിയ ബില്ലിലൂടെ വഖഫ് ബോർഡും വഖഫ് സ്വത്തുക്കളും കൂടുതൽ ഉത്തരവാദിത്തമുള്ളതും സുതാര്യവും നീതിയുക്തവുമാകുമെന്നും ഇത് മുസ്ലീം സമുദായത്തിലെ ദരിദ്രർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ബില്ല് പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെയും അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ഇതിനെ പിന്തുണച്ച എല്ലാ പാർട്ടികൾക്കും എംപിമാർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: