ലക്നൗ : മുസ്ലീം കുടുംബത്തിലെ പത്തോളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദിയോബന്ദിലാണ് സംഭവം . 50 വർഷങ്ങൾക്ക് മുമ്പ് സനാതന ധർമ്മം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചവരുടെ പിൻ ഗാമികളാണ് ഇന്ന് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്നത്.
മുസാഫർനഗറിൽ സ്ഥിതി ചെയ്യുന്ന ആചാര്യ യശ്വീറിന്റെ ആശ്രമത്തിലായിരുന്നു ചടങ്ങുകൾ . ഹവനം അടക്കമുള്ള പൂജകളും നടന്നു. പുതിയ തലമുറയിൽപ്പെട്ടവർ സനാതന ധർമ്മത്താൽ സ്വാധീനിക്കപ്പെട്ടതിനു പിന്നാലെയാണ് ഇവർ ഹിന്ദുമതം സ്വീകരിച്ചത് . സനാതന ധർമ്മത്തിലേക്ക് മടങ്ങിയ ശേഷം തങ്ങൾ ഇസ്ലാമിക ആചാരങ്ങൾ ഉപേക്ഷിച്ചുവെന്ന് ഇവർ പറഞ്ഞു. അവർ തങ്ങളുടെ ഇസ്ലാമിക പേരുകൾ മാറ്റുകയും ഹിന്ദു പേരുകൾ സ്വീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: