ബെംഗളൂരു : അതിപുരാതന കാലം മുതൽ തന്നെ ലോകത്തെല്ലായിടത്തും നാഗങ്ങളെ ആരാധിച്ചിരുന്നു. സർപ്പകാവുകളും പുള്ളുവൻ പാട്ടുകളും നിറഞ്ഞതായിരുന്നു ഒരുകാലത്തു ഗ്രാമങ്ങളെല്ലാം. നൂറും പാലും നൽകി നാഗങ്ങളെ പ്രസാദിപ്പിക്കുന്ന ആചാരങ്ങൾക്കൊന്നും ഇപ്പോഴും മാറ്റങ്ങളൊന്നും വന്നിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമയുള്ള ക്ഷേത്രം നമ്മുടെ നാട്ടിലാണ്. ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രത്തിലാണ് മുപ്പത്തിയാറു ടൺ ഭാരവും പതിനാറു അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ തീർത്ത നാഗപ്രതിമ സ്ഥിതി ചെയ്യുന്നത്. നിരവധി പ്രതിഷ്ഠകൾ നിറഞ്ഞ ക്ഷേത്ര സമുച്ചയമാണിത്
കരിങ്കല്ലിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത് .ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. അക്കാലത്തു ഇവിടുത്തെ പ്രദേശവാസികളുടെ ആരാധനാമൂർത്തി നാഗദൈവമായിരുന്നു. ജൂഞ്പ്പഹയിലു എന്നായിരുന്നു അക്കാലത്തു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. നാഗ ദൈവത്തെ ആരാധനയോടെ വിളിച്ചിരുന്നതു ജൂഞ്ചപ്പ എന്നായിരുന്നു.സുബ്രമണ്യ സ്വാമിയുടെ നാല് രൂപങ്ങളായാണ് ഇവിടെ മുക്തി നാഗദൈവത്തെ ആരാധിക്കുന്നത്. ബാല്യം മുതലുള്ള ജീവിതത്തിന്റെ നാല് ഘട്ടങ്ങളും ഇവിടെ ദർശിക്കാവുന്നതാണ്
തങ്ങളുടെയും തങ്ങളുടെ ഗ്രാമത്തിന്റെയും സംരക്ഷകനായാണ് നാഗദൈവത്തെ അവർ കണ്ടിരുന്നത്. തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന രീതിയിലുള്ള നിരവധി അനുഭവകഥകളും ഇവിടുത്തെ പഴയ തലമുറയ്‌ക്കു പങ്കുവെയ്‌ക്കാനുണ്ട്. ഇവിടെയുള്ള ചിതൽപുറ്റിൽ ഇപ്പോഴും നാഗങ്ങൾ വസിക്കുന്നുണ്ടെന്നും ഈ ചിതൽപുറ്റിനെ 90 ദിവസം തുടർച്ചയായി ഒമ്പതു തവണ വലംവെച്ചാൽ മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നുമാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: