ബാലരാമപുരം: ലഹരിയെന്ന വിപത്തിന്നെതിരെ അനിവാര്യമായ ഇടപെടലാണ് ജന്മഭൂമി നടത്തുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിമാഫിയ പിടിയിലാക്കിയിരിക്കുകയാണ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ ഒന്നിക്കണമെന്നും ജന്മഭൂമി ലഹരിവിരുദ്ധ യാത്രാ നായകന് കൂടിയായ കെ. സുരേന്ദ്രന് പറഞ്ഞു.
ഏതൊരു കുറ്റകൃത്യത്തിനും ഒരു കാരണമുണ്ടാകുമെന്നും എന്നാല്‍ ഒരു കാരണവുമില്ലാതെ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്നതാണെന്നും മുന്‍ ഡിജിപി ആര്.ശ്രീലേഖ. മാരകമായ ലഹരിക്കടിമകളാക്കുന്നവര് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ലഹരി വിപണനത്തിലുടെ ലഭിക്കുന്ന പണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ലഹരിയുടെ ഉപയോഗം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ അവരെ രക്ഷിക്കാന്‍ കഴിയും. നമ്മുടെ നാട് സുരക്ഷിതമായിരിക്കാന്‍ ഭാവിതലമുറ സുരക്ഷിതമായിരിക്കണം. അവരെ ലഹരിക്കടിമപ്പെടാതെ സംരക്ഷിക്കണമെന്നും മുന്‍ ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: