തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. ചര്‍ച്ച നാളെയും തുടരും.
വേതന പരിഷ്‌കരണം സംബന്ധിച്ച് കമ്മീഷനെ വയ് ക്കുന്നതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ ചര്‍ച്ച കഴിഞ്ഞ് ഇന്ന് മന്ത്രി തലത്തില്‍ വീണ്ടും ചര്‍ച്ച നടത്തി. ധനമന്ത്രി ചര്‍ച്ചയില്‍ ഓണ്‍ലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
കമ്മീഷനെ വയ്‌ക്കുന്നതിനെ സമര സമിതി ഒഴികെ ബാക്കി യൂണിയനുകള്‍ അംഗീകരിച്ചു . ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കമ്മീഷനെ വയ്‌ക്കാമെന്നാണ് പറയുന്നത്.
ഓണറേറിയം വര്‍ദ്ധനയിലും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കും കമ്മീഷന്‍ ആവശ്യമില്ലെന്ന നിലപാടിലാണ് സമരം നടത്തുന്നവര്‍. ഓണറേറിയം 3000 രൂപ കൂട്ടി 10000 ആക്കണമെന്ന് പറഞ്ഞിട്ടും അനുകൂല നിലപാടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: