കോഴിക്കോട്: വഖഫ് ബില്ലിനെ എതിര്‍ക്കാതെ സഭയില്‍ നിന്ന് വിട്ടുനിന്ന വയനാട് എംപി പ്രിയങ്കാ വാദ്രക്കെതിരെ മുസ്ലിം സമൂഹത്തില്‍ നിന്ന് വിമര്‍ശനം ശക്തമായി. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശേഷം മുസ്ലിംകളുടെ താല്‍പ്പര്യത്തിനൊപ്പം നില്‍ക്കാതെ സഭയില്‍ എത്താതിരുന്നതാണ് വിമര്‍ശനത്തിന് കാരണം. പ്രശ്നം തണുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുസ്ലിംലീഗ് നേതൃത്വത്തിനടക്കം പ്രിയങ്കയുടെ നടപടിയില്‍ അമര്‍ഷമുണ്ട്.
വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ സഭയില്‍ നിന്ന് വിട്ടുനിന്ന പ്രിയങ്കാ വാദ്ര എവിടെയെന്ന ചോദ്യം ഉയര്‍ന്നതോടെ പ്രിയങ്ക വിദേശയാത്രയിലാണെന്ന് സമ്മതിക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം പോയി. സുപ്രധാന നിയമനിര്‍മ്മാണം നടക്കുമ്പോള്‍ തന്നെ പ്രിയങ്ക വിദേശയാത്ര നടത്തുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്സഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രണ്ട് മണിക്കൂര്‍ പോലും രാഹുല്‍ഗാന്ധി ഇരുന്നില്ല എന്ന വിമര്‍ശവും ശക്തമായിട്ടുണ്ട്. വോട്ടെടുപ്പിന് തൊട്ടു മുമ്പ് മാത്രമാണ് രാഹുല്‍ സഭയിലേക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: