തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതായാത്ര’ രണ്ടാം ഘട്ടം ഇന്ന്. ആറ്റിങ്ങല്‍ മേഖലയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജാഗ്രതാ യാത്രക്കു ശേഷം തിരുവനന്തപുരം മേഖലയിലെ യാത്രയാണ് ഇന്ന് നടക്കുന്നത്.
വൈകിട്ട് 4.30ന് പാറശ്ശാലയിലെ ജാഗ്രതാസമ്മേളനത്തിലും തുടര്‍ന്നു ചേരുന്ന സമ്മേളനങ്ങളിലും കെ. സുരേന്ദ്രനൊപ്പം ലഹരിവിരുദ്ധ ജാഗ്രതാ ക്യാമ്പയിന്റെ ചെയര്‍പേഴ്‌സണ്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും പങ്കെടുക്കും. പാറശ്ശാലയ്‌ക്കു ശേഷം ഉദിയന്‍കുളങ്ങര, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ ജാഗ്രതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ പരിപാടി വൈകിട്ട് ആറിന് മാനവീയം വീഥിയില്‍. സാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുക്കും.
‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തിയാണ് യാത്ര. സമ്മേളനങ്ങളല്‍ പങ്കെടുക്കുന്നവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിയെ അകറ്റാം; ജീവിതം ലഹരിയാക്കാം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ലഹരി ഉപയോഗത്തിന്റെ അപകടങ്ങള്‍ വിശദീകരിച്ച് ലഘുലേഖകളും വിതരണം ചെയ്യും. സമ്മേളന സ്ഥലങ്ങളില്‍ ലഹരിബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകം, പാവകളി, കവിയരങ്ങ്, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: