ന്യൂദൽഹി : ആം ആദ്മി പാർട്ടിയുടെ പ്രശ്‌നങ്ങൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ കാലത്ത് മൂന്ന് ഉപദേഷ്ടാക്കളുടെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പുതിയ കേസ് ഉയർന്നുവന്നിരിക്കുന്നു.
സാഹിത്യ കലാ പരിഷത്തിലെയും ഉറുദു അക്കാദമിയിലെയും സാംസ്കാരിക പരിപാടികൾക്കായി 2020 ൽ ആം ആദ്മി പാർട്ടി സർക്കാർ ഈ നിയമനങ്ങൾ നടത്തിയിരുന്നു. ഇതിനുശേഷം തുടർച്ചയായി നിരവധി മാസങ്ങൾ അവർക്ക് ശമ്പളവും നൽകി. എന്നാൽ ആ സമയത്ത് കൊറോണയുടെ ഭയാനകമായ ഘട്ടം കടന്നുപോവുകയായിരുന്നതിനാൽ അവർക്ക് ജോലിയൊന്നുമില്ലായിരുന്നു. എന്നിട്ടും ആപ്പ് സർക്കാർ അവർക്ക് ലക്ഷങ്ങൾ ശബളം നൽകിയതാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.
കൊറോണ മഹാമാരി കാരണം 2020 മാർച്ചിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ആ സമയത്ത് ആരോഗ്യ വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ വകുപ്പുകളുടെയും ഓഫീസുകൾ അടച്ചിരുന്നു. രാജ്യമെമ്പാടുമുള്ള ആളുകൾ ജീവൻ രക്ഷിക്കാൻ സഹായത്തിനായി സർക്കാരിലേക്ക് നോക്കുകയായിരുന്നു. ആ സമയത്ത് ഒരു തരത്തിലുള്ള സാംസ്കാരിക പരിപാടികളും നടന്നിരുന്നില്ല. എന്നാൽ ലോക്ക്ഡൗൺ സമയത്തും ദൽഹി സർക്കാരിനുവേണ്ടി സാഹിത്യ കലാ പരിഷത്തിന്റെ സാംസ്കാരിക പരിപാടികളെക്കുറിച്ച് സിന്ധു മിശ്ര സർക്കാരിനെ ഉപദേശിക്കുകയായിരുന്നു.
ഈ ഉപദേഷ്ടാവിന് 2020 ഓഗസ്റ്റ് വരെ അന്നത്തെ സർക്കാർ ആകെ മൂന്നര ലക്ഷത്തിനടുത്ത് ശമ്പളമായി നൽകി. അതുപോലെ മോഹൻ കുമാർ എംപി എന്ന പേരിൽ മറ്റൊരു ഉപദേഷ്ടാവിനെ അതേ വകുപ്പിൽ നിയമിച്ചു. 2020 ജനുവരി മുതൽ 2020 ഡിസംബർ വരെ ഉദ്യോഗസ്ഥൻ ഉപദേശം നൽകുന്നത് തുടർന്നു. സർക്കാർ ട്രഷറിയിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയാണ് ശമ്പളമായി നൽകിയത്.
മറ്റൊരു മുസ്തസൻ അഹമ്മദിനെയും ഉറുദു അക്കാദമിയിൽ ഉപദേഷ്ടാവായി നിയമിച്ചു. 2020 ഓഗസ്റ്റ് മുതൽ 2021 മാർച്ച് വരെ ഏകദേശം എട്ട് മാസക്കാലം ഇയാൾ സർക്കാരിനെ ഉപദേശിച്ചുകൊണ്ടിരുന്നു. അതിന് പകരമായി അദ്ദേഹത്തിന് മൂന്നര ലക്ഷത്തോളം രൂപ ശമ്പളമായി നൽകിയെന്നാണ് റിപ്പോർട്ട്.
എന്തായാലും വീണ്ടും ഒരു അഴിമതി കൂടി പുറത്തുവന്നതിനുശേഷം ബിജെപി സർക്കാർ അത്തരം കേസുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: