ഗാസ ; ഗാസയിൽ ഹമാസിനെതിരെ ജനരോഷം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഈയിടെ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ ഹമാസ് പ്രവര്‍ത്തകനെ ആള്‍കൂട്ടം െവടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ ഗാസയിലെ ദേർ അൽ-ബലയിലെ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് ബന്ധുവിനെ വെടിവച്ചു കൊന്ന ഹമാസ് ഭീകരനെ വധിച്ചത്.
ദെയ്ർ അൽ-ബലാഹിൽ കടയില്‍ വരി നിൽക്കുകയായിരുന്ന ബന്ധുവായ അബ്ദുൾറഹ്മാൻ ഷാബാൻ അബു സമ്രയെ വെടിവച്ചതിനാണ് ഹമാസ് അംഗത്തെ കൊലപ്പെടുത്തിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. അബു സമ്ര വംശത്തിൽപ്പെട്ടവരായിരുന്നു കൃത്യം നിർവ്വഹിച്ചത്.
സംഘടിതമായ ഗോത്രങ്ങളായി പ്രവർത്തിക്കുന്ന ഇവയില്‍ പലർക്കും ഹമാസുമായി ഔപചാരിക ബന്ധമില്ല. ബിസിനസുകളിലൂടെയാണ് ഇവര്‍ അധികാരം നിയന്ത്രിക്കുന്നത്.Israel
പ്രതികരിക്കാൻ ഇവിടെ എഴുതുക: