ന്യൂദൽഹി : കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബിൽ 2025മായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലോക്സഭയിൽ പുരോഗമിക്കുകയാണ്. ജെപിസിയുടെ നിരവധി ശുപാർശകൾ ഉൾപ്പെടുത്തി കൊണ്ടാണ് വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വഖഫ് ബില്ലിന്റെ പേര് ഇന്റഗ്രേറ്റഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് (UMEED) എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. വഖഫ് ബിൽ ഏതെങ്കിലും മതവ്യവസ്ഥയിലോ, ഏതെങ്കിലും മതസ്ഥാപനത്തിലോ, ഏതെങ്കിലും മതപരമായ ആചാരത്തിലോ ഒരു തരത്തിലും ഇടപെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭേദഗതി ബിൽ കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂർ പറഞ്ഞു. ജവഹർലാൽ നെഹ്‌റു ഇന്ത്യയെ വിഭജിക്കുകയായിരുന്നു . അഴിമതി തടയാനാണ് വഖഫ് നിയമ ഭേദഗതിയെന്ന് ലോക്‌സഭയിൽ സംസാരിക്കവെ അനുരാഗ് താക്കൂർ പറഞ്ഞു .
പ്രതിപക്ഷം വോട്ടുബാങ്കിന് വേണ്ടി ഭരണഘടനയിൽ വിട്ടുവീഴ്ച ചെയ്തു. വഖഫ് നിയമത്തിലോ ഭരണഘടനയിലോ ഉറച്ചുനിൽക്കണോ എന്ന് എതിർക്കുന്നവർ തീരുമാനിക്കണം. ഇത് പാകിസ്ഥാനോ താലിബാനോ അല്ല . രാജ്യത്ത് ഒരു നിയമം മാത്രമേ പ്രവർത്തിക്കൂ — ഭരണഘടന. ഇനി ഭൂമി ജിഹാദിന്റെ പേരിൽ മറ്റൊരു നാശത്തിന് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: