ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡും മദ്രസ ബോർഡും. പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷകളുണ്ടെന്നും അതുകൊണ്ടാണ് ഈ ഭേദഗതി ബില്ലിന് ‘ഉമീദ്’ എന്ന് പേരിട്ടിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.
കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ പ്രതീക്ഷയുടെ കിരണമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പാവപ്പെട്ട മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് 70 വർഷവും മോദി ഭരണവും തമ്മിലുള്ള വ്യത്യാസമാണ്.
പ്രതിപക്ഷത്തിന് 70 വർഷമുണ്ടായിരുന്നുവെന്നും അവർ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഷദാബ് ഷംസ് പറഞ്ഞു. അവർ വഖഫ് കൊള്ളയടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സമ്പന്നർ ദരിദ്രരുടെ അവകാശങ്ങൾ കവർന്നെടുത്തു. പള്ളികൾ എടുത്തുകളയുമെന്ന് പറഞ്ഞ് അവർ മുസ്ലീങ്ങളെ ഭയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവർ മുസ്ലീങ്ങളല്ല, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി, ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള രാഷ്‌ട്രീയ മുസ്ലീങ്ങളാണ്. അവരുടെ പിന്നിൽ എൻജിഒകളും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്, മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് തുടങ്ങിയ കമ്മിറ്റികളുമുണ്ട്, അവർ പിൻവാതിലിലൂടെ രാജ്യസഭയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
മോദി സർക്കാർ അവതരിപ്പിക്കുന്ന വഖഫ് ബോർഡ് ബില്ലിനെ സ്വാഗതം ചെയ്ത ഉത്തരാഖണ്ഡ് മദ്രസ ബോർഡ് ചെയർമാൻ ഷാമുൻ ഖാസ്മിയും ഈ ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുമെന്നും വർഷങ്ങളായി വിലപ്പെട്ട വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തിയിരിക്കുന്ന ആളുകളെ പുറത്താക്കുമെന്നും പറഞ്ഞു. വഖഫ് സ്വത്തുക്കൾ പാവപ്പെട്ട മുസ്ലീങ്ങൾക്കുള്ളതാണെന്നും മോദി സർക്കാർ അവർക്ക് അവരുടെ അവകാശങ്ങൾ നൽകാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: