ന്യൂദൽഹി : വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച മോദി സർക്കാരിന് നന്ദി പറഞ്ഞ് മുസ്ലീം സ്ത്രീകൾ . കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇന്ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത് . കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ മുസ്ലീം സമുദായാംഗങ്ങൾ ബില്ലിന്റെ അവതരണത്തെ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
ആനന്ദ്പുര, കോക്ത പ്രദേശങ്ങളിൽ ബുർഖ ധരിച്ച മുസ്ലീം സ്ത്രീകൾ റോസാപ്പൂക്കൾ പിടിച്ച് “നന്ദി, മോദിജി”, “ഞങ്ങൾ മോദിജിയെ പിന്തുണയ്‌ക്കുന്നു” എന്നീ പ്ലക്കാർഡുകളും വഹിച്ചു ഘോഷയാത്രയും നടത്തി . ഹതായ് ഖേഡ ഡാമിന് സമീപവും സമാനമായ ആഘോഷങ്ങൾ നടന്നിരുന്നു. യുവാക്കളും ബില്ലിനെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി രംഗത്തെത്തി.
വഖഫ് ബോർഡിന്റെ സ്വത്തുക്കളിൽ ആരാണ് ഇടപാട് നടത്തുന്നതെന്നും ആർക്കാണ് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുന്നതെന്നും ഭോപ്പാലിലെ ജനങ്ങൾക്ക് അറിയാമെന്ന് ഹുസൂരിൽ നിന്നുള്ള ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: