മധുര: പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്ന് സി പി എം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സോഷ്യലിസം പ്രചരിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.
നഗരങ്ങളില്‍ പാര്പ്പിടമേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.. പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ല. പ്രായപരിധി കാരണം പിരിയുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ ചുമതല നല്‍കുന്നില്ല.
അതേസമയം, കേരള ഘടകത്തിനെ പുകഴ്ത്തുന്നുണ്ട് റിപ്പോര്‍ട്ടില്‍. എന്നാല്‍ പ്രായപരിധിയില്‍ ഇളവിന് നിര്‍ദ്ദേശമില്ല.
പിബി അംഗങ്ങളുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്തും. പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു..പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയ്ക്കും അഴിമതിക്കും കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: