മുംബൈ: ഹോണ്ടയുടെ വരാനിരിക്കുന്ന വാഹനം ഒരു ഹൈബ്രിഡ് എസ് യുവി ആയിരിക്കുമെന്ന് വാഹനരംഗത്തെ വിദഗ്ധര്‍. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് 2025 ജനുവരിയിൽ ഹോണ്ട ഇന്ത്യയിലെ ഡീലർമാർക്ക് മുന്‍പാകെ ഇസെഡ് ആര്‍ -വി ഹൈബ്രിഡ് എന്ന കാര്‍ പ്രദര്‍ശിപ്പിച്ച സംഭവം ആണ്. ഇതിന് ഒരു കാരണമുണ്ട്. എലിവേറ്റ് എന്ന ഹോണ്ടയുടെ പുതിയ കാര്‍ വന്നെങ്കിലും അതിന്റെ ഹൈബ്രിഡ് വേരിയന്‍റ് പുറത്തിറക്കാത്തത് ഹോണ്ടയ്‌ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പറയുന്നു.
എലിവേറ്റ് ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കാത്തതിനാല്‍ ഉപഭോക്താക്കളില്‍ പലരും ഗ്രാൻഡ് വിറ്റാരയിലേക്കും ഹൈറൈഡറിലേക്കും ചേക്കേറുന്നതിന് ഹോണ്ട സാക്ഷ്യംവഹിച്ചിരുന്നു. ഇത്തരക്കാരെ വീണ്ടും കൈയിലെടുക്കാനായി ഇസെഡ് ആര്‍ വി ഹൈബ്രിഡ് ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിവരം.
ഇതുവരെ ഇസെഡ് ആര്‍ വി ഹൈബ്രിഡ് കാറിന്റെ ലോഞ്ച് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഹോണ്ട നടത്തിയിട്ടില്ല. എന്നാല്‍ ഇത് സംഭവിച്ചാല്‍ ബ്രാൻഡിന് അതൊരു മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട.
2022-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ZR-V ജപ്പാനിലും മറ്റ് ചില ആസിയാൻ വിപണികളിലും ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ട്. ആയതിനാൽ ഇന്ത്യയിലെത്തുമ്പോഴും ആളുകൾ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 4.56 മീറ്റർ നീളവും 2,655 മില്ലീമീറ്റർ വീൽബേസുമുള്ള ഉള്ള ഹോണ്ട എസ്‌യുവിക്ക് ക്രെറ്റയേക്കാൾ അല്പം നീളം കൂടുതലാണ്. ഏറ്റവും പുതിയ തലമുറ ഹോണ്ട സിവിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ZR-V. 181 bhp പവറിൽ പരമാവധി 315 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: