ആലപ്പുഴ: ഉത്സവം കാണാന്‍ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ കേസിലെ പ്രതി പിടിയിലായി..കായംകുളം പുതുപ്പള്ളി ദേവികുളങ്ങര ക്ഷേlത്രോത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും ഇളയ സഹോദരിക്കുമൊപ്പം പോയ യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആള്‍ക്കാര്‍ക്ക് മുന്നില്‍ വച്ച് പ്രതി വലിച്ചു കീറുകയായിരുന്നു.
കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തില്‍ ഷാജി (56) ആണ് അറസ്റ്റിലായത്.
21 വയസുളള യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യമാണ് പ്രതിയുടെ അതിക്രമത്തിന് കാരണം. കണ്ടു നിന്നവരാണ് പ്രതിയെ പിടിച്ചു മാറ്റി യുവതിയെ രക്ഷപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: