പത്തനംതിട്ട : വലഞ്ചുഴിയില്‍ പതിനാലുകാരി ആറ്റില്‍ച്ചാടി മരിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. യുവാവിനെതിരെ നിലവില്‍ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ മരണത്തില്‍,അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.കഴിഞ്ഞ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയില്‍ കുടുംബത്തിനൊപ്പം ഉത്സവം കാണാന്‍ പോയ ഒമ്പതാം ക്ലാസുകാരി ആവണി ആറ്റില്‍ചാടി മരിച്ചത്്
ലഹരിമരുന്നിന് അടിമയായ അയല്‍വാസിയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശന്‍ പറഞ്ഞിരുന്നു. ശരത് തന്നെ മര്‍ദിക്കുന്നത് കണ്ടാണ് ആവണി ആറ്റില്‍ ചാടിയതെന്നും പിതാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: