തിരുവനന്തപുരം: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ ഈ ആഴ്ചത്തെ മന്ത്രിസഭായോഗം ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലേക്ക് പോയതിനാലാണിത്.
ബുധനാഴ്ചയാണ് മന്ത്രി സഭാ യോഗം ചേരേണ്ടത്.നാളെ മുതല്‍ ആറാം തീയതിവരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. ആറിനു രാത്രിയിലും ഏഴിനുമായാണ് മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും കേരളത്തില്‍ മടങ്ങിയെത്തുക.
ഇനി അടുത്ത ബുധനാഴ്ചയേ മന്ത്രിസഭായോഗം ചേരുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: