ന്യൂദല്‍ഹി: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ലോക്സഭയില്‍ വോട്ട് ചെയ്യാന്‍ സിപിഎം എംപിമാരോട് പാര്‍ട്ടി നിര്‍ദ്ദേശം. മധുരയിലെത്തിയ 3 ലോക്സഭാ എംപിമാരോടും ദല്‍ഹിക്ക് മടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും ബില്ലിനെതിരെ വോട്ട് ചെയ്യാനുമാണ് നിര്‍ദ്ദേശം.
കേരളത്തില്‍ നിന്നുള്ള ഏക എംപി കെ രാധാകൃഷ്ണനും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ലോക്സഭാ എംപിമാരും മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പങ്കെടുക്കുന്നതിനായി പോയിരുന്നു. വഖഫ് ബില്ലിന്മേല് നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇവര്‍ പങ്കെടുക്കില്ല എന്ന വാര്‍ത്ത വന്നതോടെ മുസ്ലിം കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് സിപിഎം എംപിമാര്‍ക്ക് നേരിടേണ്ടിവന്നത്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ട് ഇവരോട് ലോക്സഭയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുനമ്പത്തെ ജനതയ്ക്കെതിരായ നിലപാടാകും സിപിഎം എംപിമാര്‍ ലോക്സഭയില്‍ സ്വീകരിക്കുകയെന്ന് വ്യക്തമായിക്കഴിഞ്ഞു. രാജ്യസഭയിലെ ചര്‍ച്ചയിലും സിപിഎം എംപിമാര്‍ പങ്കെടുക്കുന്നുണ്ട്. എഎ റഹീമിനോടും ജോണ്‍ ബ്രിട്ടാസിനോടും ദല്‍ഹിക്ക് പോകാന്‍ പാര്‍ട്ടി പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: