ന്യൂഡൽഹി: ഈദുൽ ഫിത്തർ ആഘോഷത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ ബിജെപി . പ്രസംഗത്തിനിടെ മമത ഉറുദു ഭാഷയിൽ താൻ ‘ഗണ്ഡ ധർമ്മം’ അഥവാ ‘ഡേർട്ടി റിലീജിയൻ ‘ പിന്തുടരുന്നില്ലെന്ന് പ്രസ്താവന നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇതിനെ വിമർശിച്ചാണ് സുവേന്ദു അധികാരി അടക്കമുള്ളവർ രംഗത്തെത്തിയത് .നിങ്ങൾ ഏത് മതത്തെയാണ് പ്രത്യേകമായി പരാമർശിച്ചത്? സനാതന ഹിന്ദു ധർമ്മം? “ദംഗ” (കലാപം) എന്ന വാക്കുകൾ മമത ആവർത്തിച്ച് ഉപയോഗിച്ചുവെന്നും പരിപാടി മതപരമോ രാഷ്‌ട്രീയമോ ആയതാണോ എന്ന് സംശയിക്കുന്നതായും സുവേന്ദു അധികാരി ആരോപിച്ചു.
സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ അവർ ശ്രമിക്കുന്നുവെന്നും അത്തരം നടപടികൾ അവൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും മമതയ്‌ക്കെതിരെ രംഗത്തെത്തി .
‘ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സനാതന ധർമ്മം ഒരു ‘ഗണ്ഡ ധർമ്മം’ ആണോ? നിരവധി ഹിന്ദു വിരുദ്ധ കലാപങ്ങൾ ഉണ്ടായിരുന്നിട്ടും, ഹിന്ദുക്കളെ പരിഹസിക്കാനും അവരുടെ വിശ്വാസത്തെ അപകീർത്തിപ്പെടുത്താനും അവർക്ക് ധൈര്യമുണ്ട്. “ എന്നും അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: